Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Immigration Laws

കുടിയേറ്റ നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​സു​​​ര​​​ക്ഷ മു​​​ൻ​​​നി​​​ർ​​​ത്തി വീ​​​സ ച​​​ട്ട​​​ങ്ങ​​​ളി​​​ൽ ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്തി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ. ഇ​​​ന്ത്യ​​​യി​​​ൽ 180 ദി​​​വ​​​സ​​​ത്തെ വീ​​​സ കാ​​​ലാ​​​വ​​​ധി​​​യി​​​ൽ എ​​​ത്തു​​​ന്ന വി​​​ദേ​​​ശി​​​ക​​​ൾ കാ​​​ലാ​​​വ​​​ധി ക​​​ഴി​​​ഞ്ഞ് 14 ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണ​​​മെ​​​ന്ന വ്യ​​​വ​​​സ്ഥ​​​യി​​​ൽ മാ​​​റ്റം വ​​​രു​​​ത്തി.

പു​​​തി​​​യ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം കാ​​​ലാ​​​വ​​​ധി പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്ന​​​തി​​​നു​​​മു​​​ന്പ് വി​​​ദേ​​​ശി​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം. ഇ​​​തി​​​നാ​​​യി 2025 ലെ ​​​കു​​​ടി​​​യേ​​​റ്റ​​​വും വി​​​ദേ​​​ശീ​​​യ​​​രെ​​​യും സം​​​ബ​​​ന്ധി​​​ക്കു​​​ന്ന നി​​​യ​​​മ​​​ത്തി​​​ൽ മാ​​​റ്റം വ​​​രു​​​ത്തി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു.

ഒ​​​രൊ​​​റ്റ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ലോ അ​​​ല്ലെ​​​ങ്കി​​​ൽ ഒ​​​രു ക​​​ല​​​ണ്ട​​​ർ വ​​​ർ​​​ഷ​​​ത്തി​​​ലോ 180 ദി​​​വ​​​സ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ ഇ​​​ന്ത്യ​​​യി​​​ൽ തു​​​ട​​​രാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നു​​​വെ​​​ങ്കി​​​ൽ ആ ​​​കാ​​​ലാ​​​വ​​​ധി തീ​​​രു​​​ന്ന​​​തി​​​ന് മു​​​ന്പു​​​ത​​​ന്നെ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം. എ​​​ന്നാ​​​ൽ അ​​​ടി​​​യ​​​ന്ത​​​ര സ​​​ന്ദ​​​ർ​​​ഭ​​​ങ്ങ​​​ളി​​​ൽ മാ​​​ത്ര​​​മേ അ​​​തി​​​ന് അ​​​നു​​​മ​​​തി ല​​​ഭി​​​ക്കൂ.

മാ​​​താ​​​പി​​​താ​​​ക്ക​​​ളി​​​ൽ ആ​​​രെ​​​ങ്കി​​​ലും ഒ​​​രാ​​​ളോ അ​​​ല്ലെ​​​ങ്കി​​​ൽ ര​​​ണ്ടു​​​പേ​​​രു​​​മോ വി​​​ദേ​​​ശി​​​ക​​​ളാ​​​ണെ​​​ങ്കി​​​ൽ ഇ​​​ന്ത്യ​​​യി​​​ൽ കു​​​ട്ടി ജ​​​നി​​​ച്ച് 30 ദി​​​വ​​​സ​​​ത്തി​​​ന​​​കം പു​​​തി​​​യ വീ​​​സ​​​യ്ക്കോ എ​​​ക്സി​​​റ്റ് പെ​​​ർ​​​മി​​​റ്റി​​​നാ​​​യോ ഓ​​​ണ്‍ലൈ​​​ൻ പോ​​​ർ​​​ട്ട​​​ൽ വ​​​ഴി ഇ​​​മി​​​ഗ്രേ​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​റെ വി​​​വ​​​രം അ​​​റി​​​യി​​​ക്ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു നേ​​​ര​​​ത്തേ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന ച​​​ട്ടം.

എ​​​ന്നാ​​​ൽ, പു​​​തി​​​യ നി​​​യ​​​മ​​​പ്ര​​​കാ​​​രം മാ​​​താ​​​പി​​​താ​​​ക്ക​​​ളി​​​ൽ ഒ​​​രാ​​​ൾ ഇ​​​ന്ത്യ​​​ൻ പൗ​​​ര​​​നാ​​​കു​​​ക​​​യും അ​​​വ​​​ർ കു​​​ട്ടി​​​യു​​​ടെ ഇ​​​ന്ത്യ​​​ൻ പൗ​​​ര​​​ത്വം നി​​​ല​​​നി​​​ർ​​​ത്താ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നെ​​​ങ്കി​​​ൽ 30 ദി​​​വ​​​സ​​​ത്തെ നി​​​ർ​​​ബ​​​ന്ധി​​​ത ഓ​​​ണ്‍ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ആ​​​വ​​​ശ്യ​​​മി​​​ല്ല. അ​​​തേ​​​സ​​​മ​​​യം പി​​​ന്നീ​​​ട് ഇ​​​ന്ത്യ​​​യി​​​ൽ വ​​​ച്ച് വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ത്തി​​​ന്‍റെ പൗ​​​ര​​​ത്വം സ്വീ​​​ക​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ 30 ദി​​​വ​​​സ​​​ത്തി​​​ന​​​കം ഇ​​​മി​​​ഗ്രേ​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​റെ വി​​​വ​​​ര​​​മ​​​റി​​​യി​​​ക്ക​​​ണം.

വി​​​ദേ​​​ശി​​​ക​​​ൾ​​​ക്കു ചി​​​കി​​​ത്സ​​​യോ താ​​​മ​​​സ​​​സൗ​​​ക​​​ര്യ​​​മോ ന​​​ൽ​​​കു​​​ന്ന രാ​​​ജ്യ​​​ത്തെ ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ, ന​​​ഴ്സിം​​​ഗ് ഹോ​​​മു​​​ക​​​ൾ, മ​​​റ്റ് മെ​​​ഡി​​​ക്ക​​​ൽ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ധി​​​കൃ​​​ത​​​ർ​​​ക്കു ന​​​ൽ​​​കേ​​​ണ്ട റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ലും ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളി​​​ലും കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ൾ വ​​​രു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

Latest News

Corehub Up